മസ്കത്ത്: ഫേവറേറ്റ് റോഡ് ഡെസ്റ്റിനേഷനുള്ള അവാർഡ് കരസ്ഥമാക്കി ഒമാൻ . റോഡ് വഴിയുള്ള മികച്ച വിനോദകേന്ദ്രത്തിനുള്ള അന്താരാഷ്ട്ര അവാർഡ് ഒമാൻ സ്വന്തമാക്കി.
പ്രശസ്ത ട്രാവലിങ് മാസികയായ കോൺടെ നാസ്റ്റ് ട്രാവലർ മിഡിലീസ്റ്റിന്റെ റീഡേഴ്സ് ചോയിസ് അവാർഡുകളിൽ ‘ഫേവറൈറ്റ് റോഡ് ഡെസ്റ്റിനേഷനുള്ള’ പുരസ്കാരമാണ് ലഭിച്ചത്. ദുബായിൽ നടന്ന ചടങ്ങിൽ ഒമാൻ ടൂറിസം മന്ത്രാലയം അധികൃതർ അവാർഡ് ഏറ്റുവാങ്ങി.
ഫേവറേറ്റ് റോഡ് ഡെസ്റ്റിനേഷനുള്ള അവാർഡ് കരസ്ഥമാക്കിയ ഒമാന് പുറമെ അമേരിക്കയും ഇറ്റലിയുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയത്. കടലും മരുഭൂമിയും പർവതനിരകളും വാദികളും പച്ചപ്പുമെല്ലാം കൊണ്ട് അനുഗൃഹീതമാണ് ഒമാൻ. സന്തുലിതമായ പ്രകൃതിഭംഗി സഞ്ചാരികൾക്ക് പ്രിയങ്കരമാണെന്നതിന്റെ അടയാളമാണ് അന്താരാഷ്ട്ര പുരസ്കാരമെന്ന് ഒമാൻ ടൂറിസം ഇൻറർനാഷനൽ ടൂറിസം പ്രമോഷൻസ് അസി.ഡയറക്ടർ ജനറൽ അസ്മ അൽ ഹജ്രി പറഞ്ഞു.
Post Your Comments