മസ്കത്ത്: വിദേശനിക്ഷേപത്തിന് തയ്യാറായി ഒമാൻ . രാജ്യത്ത് ഖനനമേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിനായി ഒമാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നതിനോടൊപ്പം വന്‍ സാമ്പത്തിക വളര്‍ച്ചയും നേടാന്‍ സഹായിക്കും എന്നാണ് കണക്കുകൂട്ടൽ.
ഇതിലൂടെ എണ്ണയിതര സമ്പദ്വ്യവസ്ഥയില് ഖനന മേഖലയിലൂടെ ആഭ്യന്തര ഉല്പാദനം ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 43 പുതിയ ഖനന പദ്ധതികള്‍ക്കാണ് ഒമാന്‍ സര്‍ക്കാര്‍ ആദ്യം അനുവാദം നല്‍കുന്നത്. 813 ദശലക്ഷം ഒമാനി റിയാല്‍ മുതല്‍ മുടക്കുള്ള ഈ പദ്ധതികളില്‍, 99 ശതമാനവും സ്വകാര്യാ മേഖലയ്ക്കായിരിക്കും നല്‍കുന്നത്.
Post Your Comments