KeralaLatest News

പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ നഴ്‌സിന്റെ കൊലപാതകം : സഹോദരന്‍ പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ നഴ്സിന്റെ കൊലപാതകം, സഹോദരന്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട നഴ്‌സ് സൂര്യയുടെ സഹോദരനും സ്വകാര്യ കമ്പനി ജീവനക്കാരനുമായ സൂരജ്  ആണ്  പ്രതി ഷിജുവിനെ കോടതിയില്‍ തിരിച്ചറിഞ്ഞ് സാക്ഷി മൊഴി നല്‍കി. സഹോദരിയെ വിവാഹം ആലോചിച്ച് പ്രതി വീട്ടില്‍ വന്നിട്ടുണ്ടെന്ന് സൂരജ് കോടതിയില്‍ മൊഴി നല്‍കി. വിവാഹത്തെ സൂര്യയും തങ്ങളും എതിര്‍ത്തിരുന്നു. ഇതാണ് കൊലയ്്ക്ക് വഴിതെളിച്ചത് . സാക്ഷി വിസ്താരം ബുധനാഴ്ചയും തുടരും.

വെഞ്ഞാറമൂട് സ്വദേശിയും ബസ് കണ്ടക്ടറുമായ ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി. പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തില്‍ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button