കാഞ്ചീപുരം: തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ ഏറ്റവും കൂടുതല്‍ വെറുക്കുകയും അപവാദം പറയുകയും ചെയ്യുന്നത് ആരാണെന്നുള്ള കാര്യത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷത്ത് മത്സരം നടക്കുന്നതെന്നും മോദി പറയുകയുണ്ടായി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലര്‍ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു. മറ്റുചിലര്‍ തന്റെ ജാതിയെയാണ് അധിക്ഷേപിക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ സകല അതിരുകളും ലംഘിച്ച് തന്നെ കൊലപ്പെടുത്തുമെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും എന്നെ ബാധിക്കില്ല., കാരണം എന്റെ ജോലികള്‍ ചെയ്ത് തീര്‍ക്കാനാണ് ഞാന്‍ ഇവിടെനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments