കൊൽക്കത്ത : വിധവയെ പീഡിപ്പിച്ച ശേഷം തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിൽ ഷെയ്ഖ് ജബ്ബാര്‍(36)എന്നയാളാണ് മരിച്ചത്. മുഖത്തും കൈകകളിലും ഗുരുതരമായി പൊള്ളലേറ്റ 44കാരി ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭര്‍ത്താവിന്റെ മരണ ശേഷം രണ്ട് പെണ്മക്കളുമായി കഴിയുകയായിരുന്ന ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ജബ്ബാര്‍ ഇവരെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തീ പടർന്നതോടെ സ്ത്രീ ഇയാളെ കടന്നു പിടിക്കുകയും യുവാവിന്റെ വസ്ത്രങ്ങളിലേക്കും തീ പടർന്നു പിടിക്കുകയും ചെയ്തു.
വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തിയ അയല്‍വാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ജബ്ബാര്‍ മരണപെടുകയായിരുന്നു. സ്ത്രീ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ജബ്ബാര്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. ജബ്ബാര്‍ സ്ഥിരമായി സ്ത്രീയുടെ വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.
Post Your Comments