ഇവന്റ് വിസയിൽ സൗദിയിൽനടക്കുന്ന പരിപാടികൾ കാണാം . രാജ്യത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാത്രം അനുവദിക്കുന്ന ഈ വിസയ്ക്ക് ചുരുങ്ങിയത് രണ്ട് മാസത്തെ കാലാവധിയാണ് ഉണ്ടായിരിക്കുക. ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്‌ഷ്യങ്ങളിലൊന്ന്.
സൗദി മന്ത്രിസഭ വിനോദ-കായിക മേഖലകള്‍ ഉള്‍പ്പെടെ സൗദിയില്‍ നടക്കുന്ന പ്രത്യക പരിപാടികളില്‍ പങ്കെടുക്കാനായി മാത്രം വിദേശികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ അംഗീകാരം പാസാക്കി കഴിഞ്ഞു.
ഈ വിസയ്ക്കുള്ള അപേക്ഷ ലഭിച്ചു ഇരുപത്തിനാല് മണിക്കൂറിനകം വിസ അനുവദിക്കും. ഇതുസംബന്ധമായ നിര്‍ദേശം വിദേശ രാജ്യങ്ങളിലെ സൗദി എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതോടൊപ്പം നല്‍കും. വിനോദ സഞ്ചാരികകളെയും സന്ദര്‍ശകരെയും സൗദിയിലേക്ക് ആകര്‍ഷിക്കുക, കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുക തുടങ്ങിയവയാണ് പുതിയ നീക്കത്തിന് പിന്നില്‍ ഉള്ള ലക്ഷ്യങ്ങൾ.
Post Your Comments