നെടുമ്പാശേരി : കൊച്ചിയില്‍ നിന്നും കോടികള്‍ വിലമതിയ്ക്കുന്ന ഹാഷിഷ് പിടികൂടി. മാലദ്വീപിലേക്കു കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപയോളം വിലവരുന്ന ഹഷീഷാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.. ഇന്‍ഡിഗോ വിമാനത്തില്‍ മാലെയിലേക്കു പോകാന്‍ എത്തിയ മാലദ്വീപ് സ്വദേശി മുഹമ്മദ് സൊബാഹ് (22) ആണ് പിടിയിലായത്. ഇയാളുടെ സ്യൂട്ട്‌കേസ് പരിശോധിക്കുന്നതിനിടെ സുരക്ഷാവിഭാഗത്തിനു സംശയം തോന്നി. തുടര്‍ന്ന് ബാഗേജ് അഴിച്ചു പരിശോധിച്ചപ്പോള്‍ പ്രത്യേക അറയുണ്ടാക്കി പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചിരിക്കുന്ന വസ്തു കണ്ടെത്തുകയായിരുന്നു. കസ്റ്റംസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവരുടെ ഡോഗ് സ്‌ക്വാഡെത്തി ലഹരിമരുന്നാണിതെന്നു കണ്ടെത്തി.
രാസപരിശോധനയില്‍ ഹഷീഷ് ആണെന്നു വ്യക്തമായി. 3.12 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഹഷീഷിന് ഇന്ത്യയില്‍ കിലോഗ്രാമിന് ഒരു ലക്ഷം രൂപ വരെയേ വിലയുള്ളൂവെങ്കിലും വിദേശത്ത് ഒരു കോടി രൂപ വരെ വിലയുണ്ട്. അതേസമയം പിടികൂടിയ ഹഷീഷ് ഗുണനിലവാരമുള്ളതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് അവിടെ വിദ്യാര്‍ഥിയാണ്. ആദ്യമായാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. തിങ്കളാഴ്ച ഇയാള്‍ കൊച്ചിയിലെത്തി. ആന്ധ്രയില്‍ നിന്നുള്ളതാണ് പിടികൂടിയ ഹാഷിഷ് എന്നു കരുതുന്നു.
Post Your Comments