സൗദി അറേബ്യയില്‍ സിനിമ തിയേറ്ററുകള്‍ ആരംഭിക്കാന്‍ ആദ്യ സൗദി കമ്പനിക്കു ലൈസന്‍സ് ലഭിച്ചു. ‘മൂവി സിനിമാസ്’ എന്ന പേരിലായിരിക്കും ഈ കമ്പനി തിയേറ്ററുകള്‍ ആരംഭിക്കുക. മൂവി സിനിമാസ് എന്ന ബ്രാന്‍ഡ് നാമത്തില്‍ കമ്പനി തിയേറ്ററുകള്‍ ആരംഭിക്കും. ജനറല്‍ അതോറിറ്റി ഫോര്‍ ഓഡിയോ വിശ്വല്‍ മീഡിയ തിയേറ്ററുകള്‍ തുടങ്ങുന്നതിന് ലൈസന്‍സ് അനുവദിക്കുന്ന ഏഴാമത്തെ കമ്പനിയാണിത്..പുതുതലമുറ എന്നര്‍ത്ഥം വരുന്ന ‘അല്‍ ജീലുല്‍ ഖാദിം’ എന്ന പേരിലുള്ള കമ്പനിക്കാണ് ലൈസന്‍സ് അനുവദിച്ചത്.ജിദ്ദയിലെ അറേബ്യന്‍ മാളിലായിരിക്കും കമ്പനി ആരംഭിക്കുന്ന ആദ്യ തിയേറ്റര്‍. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ ഈ വര്‍ഷം 6 തിയേറ്ററുകളിലായി 50 സ്‌ക്രീനുകളൊരുക്കുമെന്നു മൂവി സിനിമാസ് അറിയിച്ചു.
രാജ്യത്ത് തിയേറ്ററുകള്‍ തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കുന്ന ഏഴാമത്തെ കമ്പനിയാണിത്സൗദി ഇന്‍ഫോര്‍മേഷന്‍ മന്ത്രി തുര്‍ക്കി അല്‍ ഷബാന കമ്പനിക്കുള്ള ലൈസന്‍സ് കൈമാറി.രാജ്യത്ത് സിനിമ തിയേറ്ററുകള്‍ ആരംഭിക്കുന്നതിന് സ്വദേശി കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായി അദ്ദേഹം പറഞ്ഞു. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനമായ ‘ദി ലൈറ്റ്’ എന്ന സ്ഥാപനവുമായി സഹകരിച്ചു മൂവി സിനിമാസ് സൗദിയില്‍ തിയേറ്ററുകള്‍ തുറക്കും.
Post Your Comments