കൊല്ലം : വീടിന് ചുറ്റും നിര്‍മിച്ച വേലിയില്‍ പതിവായി ബൈക്ക് കൊണ്ടിടിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനും കുടുംബത്തിനും നേരെ ആക്രമണം. മനയില്‍കുളങ്ങര മഞ്ഞാവില്‍ പടിഞ്ഞാറ്റതില്‍ (ദേവികൃപ) ടാക്‌സി ഡ്രൈവറായ രഞ്ജു (48), ഭാര്യ ശ്രീദേവി (45), മക്കളായ രജിത് (19), രജിന്‍ (17) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
നാലുപേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയേറ്റ് കൈ ഒടിഞ്ഞ രജിന് ബുധനാഴ്ച തുടങ്ങുന്ന പ്ലസ്ടു പരീക്ഷ എഴുതാന്‍ കഴിയില്ല. സമീപവാസികളായ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് രഞ്ജു പറഞ്ഞു. രഞ്ജു സി.പി.എം. അനുഭാവിയാണ്.
തിങ്കളാഴ്ച രാത്രി 10.30-നായിരുന്നു സംഭവം. മൂന്നര സെന്റ് സ്ഥലത്ത;് ജനകീയാസൂത്രണപദ്ധതി പ്രകാരം നിര്‍മിച്ചതാണ് രഞ്ജുവിന്റെ വീട്.
ബഹളംകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രഞ്ജുവിനെയും കുടുംബാംഗങ്ങളെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ തടഞ്ഞു. വിവരമറിഞ്ഞ് പേിലീസ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
Post Your Comments