Latest NewsIndia

പുല്‍വാമയില്‍ ഉണ്ടായത് അപകടമാണെന്ന് യുപി ഉപ മുഖ്യമന്ത്രി: മോദി എന്ത് നടപടി എടുക്കുമെന്ന് ദിഗ് വിജയ് സിംഗ്‌

ന്യൂ​ഡ​ൽ​ഹി: പുല്‍വാമയില്‍ നടന്നത് അപകടമാണെന്നും പറഞ്ഞ ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മോദി എന്ത് നടപടിയാണ് എടുക്കുക എന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്. യു.പി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ പു​ൽ​വാ​മ സം​ഭ​വം വ​ലി​യൊ​രു അ​പ​ക​ട​മാ​ണെ​ന്നു പ​റ‍​യു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​ഹി​തം റീ​ട്വീ​റ്റ് ചെ​യ്താ​ണ് ദി​ഗ്‌​വി​ജ​യ് സിം​ഗ് ബിജെപിയ്ക്കതിരെ തിരിഞ്ഞിരിക്കുന്നത്.

പുല്‍വാമയിലേയത് അ​പ​ക​ട​മാ​ണെ​ന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. സിംഗിന്‍റെ പ്രസ്താവന ബിജെപി നേതൃത്വത്തിനിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇ​തേ കാ​ര്യം ആ​വ​ർ​ത്തി​ച്ച കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​ക്കെ​തി​രെ മോദി എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്ന് ദി​ഗ്‌​വി​ജ​യ് സിം​ഗ് ചോ​ദിച്ചു.  മോ​ദി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി​മാ​ർ​ക്കും മൗ​ര്യ​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് ദി​ഗ്‌​വി​ജ​യ് ചോ​ദി​ച്ചു.

അതേസമയം പുല്‍മായിലെ ഭീ​ക​രാ​ക്ര​മ​ണം അ​പ​ക​ട​മാ​ണെ​ന്നു ഡ​ൽ​ഹി​യി​ലി​രു​ന്നാ​ണ് ട്വീ​റ്റ് ചെ​യ്ത തനിക്കെതിരെ കേസംടുക്കാന്‍ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള പോ​ലീ​സി​നു ധൈ​ര്യ​മു​ണ്ടോ എന്ന് ഗിഗ് വിജയ് സിംഗ് വെല്ലുവിളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button