NattuvarthaLatest News

നാലാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീടിനുള്ളില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

രാജാക്കാട്: നാലാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ഖജനാപ്പാറ സ്വദേശികളായ മുരുകേശന്‍, നിരഞ്ജന ദമ്പതികളുടെ മകള്‍ ദിവ്യാ ഭാരതി(9)യെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാപിതാക്കളായ തോട്ടം തൊഴിലാളികളായ മുരുകേശനും ഭാര്യയും ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ ഷാളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചവരെ അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ദിവ്യാ ഭാരതി ഭക്ഷണം കഴിക്കാന്‍ വീട്ടിലേയ്ക്ക് പോയതിന് ശേഷം തിരികേ എത്തിയില്ല. വീടിനകത്ത് ഉത്തരത്തില്‍ ഷാള്‍കെട്ടി ഊഞ്ഞാലാടുമ്പോള്‍ അബദ്ധത്തില്‍ അപകടത്തില്‍പെട്ടതാകനാണ് സാധ്യതയെന്ന് പൊലീസ് നി​ഗമനം.

ഫോറന്‍സിക് വിഭാഗമെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. തിങ്കളാഴ്ച വൈകുന്നേരം അടിമാലി
താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ഇന്നലെ കോട്ടം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകിട്ട് ഏവുമണിയോടെ ഖജനാപ്പാറയിലെ പൊതു സ്മാശാനത്തില്‍ സംസ്‌ക്കാരം നടത്തി. ഖജനാപ്പാഖ ഗവ. ഹൈസ്‌കൂളിലെ നാലാം
ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദിവ്യാ ഭാരതി. സഹോദരി ജയഭാരതി തമിഴ്‌നാട്ടില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button