മലപ്പുറം: പോത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാറാണ് മരിച്ചത്. മലപ്പുറം മമ്പാടാണ് വച്ചാണ് സംഭവം നടന്നത്. ബൈക്കില്‍ പോകുന്നതിനിടെ റോഡിനരികില്‍ നിന്നിരുന്ന പോത്ത് ഇയാളെ കുത്തി വീഴ്ത്തുകയായിരുന്നു.
ഓടായിക്കല്‍ അങ്ങാടിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന നിസറിനെ വഴിയരികില്‍ നിന്ന പോത്തിന്റെ കുത്തേറ്റത്. നിസാറിന്റെ കഴുത്തില്‍ പോത്തിന്റെ കൊമ്പ് തറച്ചു. ഗുരുതരമായി പരിക്ക് പറ്റിയ നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Post Your Comments