കടുത്ത വേനല്‍ക്കാലമാണിത്. ദിനംപ്രതി വേനല്‍ ചൂട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൂടുകാലത്ത് ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ കൊടും ചൂടില്‍ വെള്ളം കുടിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വെറും വെള്ളത്തിനു പകരം ധാരാളം ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക. ചൂടു വര്‍ധിക്കുമ്പോള്‍ തണ്ണിമത്തന്‍, ഇളനീര്‍ എന്നിവ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ദിവസം രണ്ടര-മൂന്ന് ലിറ്റര്‍ വെളളം കുടിക്കുന്നത് ഊര്‍ജം നഷ്ടപ്പെടാതിരിക്കാന്‍ നല്ലതാണ്.
ചൂട് അധികമുള്ള സമയങ്ങളില്‍ പഴങ്ങളും പഴച്ചാറുകളും ധാരാളം കഴിക്കുക. മദ്യം, ചായ, കോള തുടങ്ങിയ കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. ചൂടുകാലാവസ്ഥയില്‍ ദഹനരസങ്ങളുടെ
ഉല്പാദനം കുറവായിരിക്കും എന്നതിനാലാണിത്. അമിത ഭക്ഷണവും ഈ കാലയളവില്‍ ഒഴിവാക്കുക. എരിവ്, പുളി, ഉപ്പ്, തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. വെള്ളരി, ഓറഞ്ച്, കക്കിരി, കാരറ്റ്,
തുടങ്ങിയ ജലാംശമുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. മാംസം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ഐസ്‌ക്രീം, തണുത്ത വെള്ളം
എന്നിവ പെട്ടെന്ന് തണുപ്പ് നല്‍കുമെങ്കിലും പിന്നീട് ഇവ ഉഷ്ണമുണ്ടാക്കും. അതിനാല്‍ കരിക്കിന്‍ വെള്ളം, മുന്തിരി ജ്യൂസ്, ബാര്‍ലി വെള്ളം എന്നിവ കുടിക്കുന്നതാണ് നല്ലത്.
വെള്ളം കുടിക്കുമ്പോള്‍ രാമച്ചം, പതിമുഖം എന്നിവ ഉപയോഗിച്ച് തിളപ്പിച്ച ശേഷം കുടിക്കാം. മോര്, സംഭാരം, ലസ്സി, മല്ലിയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം, നറുനീണ്ടിനീര് ചതച്ച് ചേര്‍ത്ത തിളപ്പിച്ച വെള്ളം എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. കരിമ്പിന്‍നീരും ഇഞ്ചിനീരും ചേര്‍ത്ത് കുടിക്കുന്നത് ഉഷ്ണം കുറയ്ക്കാന്‍ സഹായിക്കും
Post Your Comments