ബെംഗളൂരു: പാകിസ്ഥാന്റെ പിടിയില്‍ നിന്ന് തിരികെ ഇന്ത്യന്‍ മണ്ണിലെത്തിയ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശ വന്‍ ഹിറ്റായിരുന്നു. ആ മീശ കണ്ടവരൊക്കെ അഭിനന്ദന്‍ മോഡല്‍ മീശവയ്ക്കാന്‍ സലൂണുകളിലേക്ക് ഓടി. എന്നാല്‍ അഭിനന്ദന്റെ മീശ സൗജന്യമായി ചെയ്തു കൊടുക്കുകയാണ് ബെംഗളൂരുവിലെ ഒരു സലൂണ്‍. അഭിനന്ദന്‍ മോഡല്‍ മീശയ്ക്ക് പുറമേ, അഭിനന്ദന്‍ ഹെയര്‍ സ്റ്റൈലും സൗജന്യമായി ഇവിടെ ചെയ്തുകൊടുക്കുന്നുണ്ട്.
640ഓളം പേരാണ് ഇതുവരെ ഇവിടെ നിന്നും അഭിന്ദന്‍ സ്‌റ്റൈല്‍ മീശ വെച്ചതെന്ന് സലൂണിന്റെ ഉടമസ്ഥന്‍ നനേഷ് പറയുന്നു. അഭിനന്ദന്‍ തിരിച്ചു വന്നതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. അദ്ദേഹത്തെ പോലുള്ളവര്‍ അതിര്‍ത്തി കാക്കുന്നതുകൊണ്ടാണ് നമ്മള്‍ ഇവിടെ സുരക്ഷിതരായി ജീവിക്കുന്നത്. അദ്ദേഹത്തിന്റെ മീശ സ്‌റ്റൈല്‍ ഞാനും ചെയ്തതോടെ നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചു- തേജസ് എന്ന യുവാവ് പറഞ്ഞു.
അറ്റം വളഞ്ഞും കട്ടികുറിച്ചും മധ്യത്ത് കട്ടിയോടും കൂടിയ മീശയാണ് അഭിനന്ദന്റേത്. ഇന്ത്യ മുഴുവന്‍ ഈ മീശ തരംഗമായി കഴിഞ്ഞു. അഭിനന്ദന്റെ അസാമാന്യ ധൈര്യവും രാജ്യത്തോടുള്ള സ്‌നേഹവും വാര്‍ത്തകളായതിന് പിന്നാലെ അദ്ദേഹത്തോടുള്ള ആരാധനന കാരണമാണ് പലരേയും അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ അനുകരിക്കുന്നതിനായി പ്രചോദിപ്പിച്ചത്. നിരവധി പേര്‍ ഇത്തരത്തില്‍ മീശ വെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. സ്‌റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Post Your Comments