മസ്കത്ത്: തകൃതിയായി നടത്തിയിരുന്ന അനധികൃത സമൂസ കച്ചവടക്കാരെ പിടികൂടി പോലീസ് . റുസ്താഖിൽ അനധികൃതമായി സമൂസ തയാറാക്കി ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും വിൽപന നടത്തിവന്നിരുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
ഇവർ നഗരസഭയുടെ ലൈസൻസ് ഇല്ലാതെ താമസസ്ഥലത്ത് അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു ഭക്ഷണവസ്തുക്കളുടെ നിർമാണം നടത്തിവന്നിരുന്നത്. ഉപഭോക്തൃ അതോറിറ്റി ഉദ്യോഗസ്ഥർക്കൊപ്പം പബ്ലിക് പ്രോസിക്യൂഷനും
വ്യാജ സമൂസക്കാരെ പിടികൂടാൻ റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. പിടിയിലായ വിദേശ തൊഴിലാളികൾ ഏതു രാജ്യക്കാർ ആണെന്നതടക്കം മറ്റ് വിവരങ്ങൾ ലഭ്യമല്ല.
Post Your Comments