ദുബായ് : കുട്ടികൾക്ക് കളിസ്ഥലങ്ങൾ ഒരുക്കാൻ ദുബായ് നഗരസഭ .,കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി 50 കളിസ്ഥലങ്ങൾ ഒരുക്കാൻ ദുബായ് നഗരസഭ നടപടി തുടങ്ങിക്കഴിയ്ഞു. നഗരത്തിലെ വിവിധ റെസിഡൻഷ്യൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവ സ്ഥാപിക്കുന്നത്. ആരോഗ്യകരമായ ജീവിത സാഹചര്യം ഒരുക്കുന്നതിന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂടാതെ ഈ വർഷം അവസാനത്തോടെ കളിസ്ഥലങ്ങളുടെ നിർമാണം പൂർത്തിയാവുമെന്ന് നഗരസഭാ ഡയറക്ടർ ജനറൽ ദാവൂദ് അല ഹാജിരി പറഞ്ഞു. ദേര, ബർ ദുബൈ, നാൽ അൽ ഷെബ, ലെബാബ്, ഹത്ത സിറ്റി എന്നിവിടങ്ങളിലൊക്കെ കളി സ്ഥലങ്ങൾ നിർമിക്കുന്നുണ്ട്.
Post Your Comments