NattuvarthaLatest News

വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിങ് പൂർത്തിയായി

ടാക്സി ജീപ്പുകളിലാണ് മുകളിലെത്തിയിരുന്നത്

നടുവിൽ:പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിങ് പൂർത്തിയായി. സഞ്ചാരികൾക്ക് ഇനി സ്വന്തം വാഹനവുമായി മലമുകൾവരെ ചെല്ലാനാകും. ഇതുവരെ പുലിക്കുരുമ്പ, തുരുമ്പിവരെ വരുന്നവർക്ക് കോട്ടയം തട്ടിൽ യാത്ര അവസാനിപ്പിക്കണമായിരുന്നു.

ടാക്സി ജീപ്പുകളിലാണ് മുകളിലെത്തിയിരുന്നത്. നടുവിൽവഴി വന്നിരുന്നവർ മണ്ടളത്ത് യാത്ര അവസാനിപ്പിച്ച് ടാക്സിവിളിക്കേണ്ട സ്ഥിതിയായിരുന്നു. മണ്ടളത്തുനിന്ന് മൂന്ന് കിലോമീറ്ററും കോട്ടയംതട്ടിൽനിന്ന് 900 മീറ്ററുമാണ് ഇവടേയ്ക്കുള്ള ദൂരം.

shortlink

Post Your Comments


Back to top button