Latest NewsIndiaInternational

ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിക്കുന്ന പ്രസ്താവനയിൽ ലോകവ്യാപക പ്രതിഷേധം; പാക് മന്ത്രി രാജിവെച്ചു

ഫയാസുൾ ഹസ്സന്റെ വിവാദ പ്രസ്താവന. ഇയാളുടെ പ്രസ്താവന പാക് മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ലാഹോർ: ഹിന്ദുക്കളെ വർഗ്ഗീയമായി അധിക്ഷേപിച്ച് വാർത്താസമ്മേളനത്തിൽ സംസാരിച്ച പാകിസ്ഥാൻ മന്ത്രി രാജിവെച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സാംസ്കാരിക വകുപ്പ് മന്ത്രി ഫയാസ്സുൾ ഹസ്സൻ കോഹനാണ് ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി പൊതുവേദിയിൽ സംസാരിച്ചത്. ഹിന്ദുക്കൾ ഗോമൂത്രം കുടിക്കുന്നവരും ബിംബാരാധകരുമാണ് എന്നതായിരുന്നു ഫയാസുൾ ഹസ്സന്റെ വിവാദ പ്രസ്താവന. ഇയാളുടെ പ്രസ്താവന പാക് മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികളെ ആക്ഷേപിക്കുന്ന തരത്തിൽ പാക് മന്ത്രി പത്രസമ്മേളനത്തിൽ സംസാരിച്ചത് ആഗോള തലത്തിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.പാകിസ്ഥാൻ ജനസംഖ്യയിൽ വെറും ഒന്നര ശതമാനം മാത്രം വരുന്ന ഹിന്ദുക്കൾ കടുത്ത അവഗണനയാണ് പാകിസ്ഥാനിൽ എല്ലാ മേഖലകളിലും നേരിടുന്നത്.

ഈ പശ്ചാത്തലത്തിൽ ഭരണകക്ഷി അംഗമായ മന്ത്രിയുടെ പരസ്യമായ ഹൈന്ദവ അവഹേളനം പാകിസ്ഥാനിലെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദർ കോഹന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാൻ തെഹരീകെ ഇൻസാഫ് പാർട്ടി അംഗവും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയുമായിരുന്നു ഫയാസ്സുൾ ഹസ്സൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button