കൊച്ചി : എസ് എഫ് ഐ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകം ഞെട്ടലോടെയാണ് കേരളം ഇന്നും ഓർക്കുന്നത്. നിഷ്കളങ്കനായ ആ ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ മാർച്ച് എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരുന്നു. ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.
വട്ടവടയിലെ വീട്ടില്‍ നിന്ന് ഉപരിപഠനത്തിനായി നഗരത്തിലെത്തുന്നതും കാംപസിലെ നേതാവായി മാറുന്നതുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. വയനാട് സ്വദേശി ആകാശ് ആര്യനാണ് അഭിമന്യുവായിചിത്രത്തിലെത്തുന്നത്.നടൻ ഇന്ദ്രന്‍സ് അഭിമന്യുവിന്റെ അച്ഛനായും ജെ, ശൈലജ അമ്മയായും അഭിനയിക്കുന്നുണ്ട്.
സോനാ നായരും ഭാഗ്യശ്രീയും അധ്യാപകരുടെ വേഷത്തിലെത്തുന്നു. സൈമണ്‍ ബ്രിട്ടോയും കുടുംബവും വീടുമെല്ലാം അതേ പടി സിനിമയിലുണ്ട്. വിനീഷ് ആരാധ്യയാണ് സംവിധാനം. ഇടതുപക്ഷ ചിന്തഗതിയുള്ളവരുടെ വാട്സ് ആപ്പ് കൂട്ടായ്മയായറെഡ് മലബാര്‍ കോമ്രേഡ് സെല്ലാണ് ചിത്രം നിർമിക്കുന്നത്.
Post Your Comments