ന്യൂഡല്‍ഹി: പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനത്തിന്റെ മികവില്‍ രണ്ടു പക്ഷമില്ല. അഭിനന്ദൻ എഫ് 16 നെ വീഴ്ത്തിയത് ലോക രാജ്യങ്ങളുടെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മിഗ് 21 ന്റെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കാന്‍ 1998 മുതല്‍ ഇന്ത്യ മുന്‍കൈയെടുത്തിരുന്നു. റഷ്യയുടെ സഹായത്തോടെ ഘട്ടം ഘട്ടമായി ശേഷി വര്‍ധിപ്പിച്ചതിലൂടെ മിഗ് 21 വിമാനങ്ങള്‍ അജയ്യമായതായി വ്യോമസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യയിലെ നിഷ്നി നോവ്ഗോ റോഡിലുള്ള സോകോള് എയര്‍ക്രാഫ്റ്റ് പ്ലാന്റിലെത്തിച്ചാണ് ഇന്ത്യയുടെ മിഗ് 21 വിമാനങ്ങള്‍ നവീകരിച്ചത്. 1998 ല്‍ ഇന്ത്യയുടെ 12 മിഗ് 21 വിമാനങ്ങളാണ് ഇത്തരത്തില്‍ നവീകരിച്ചത്. സോവിയറ്റ് സാങ്കേതിക വിദ്യ നിലനിര്‍ത്തി, ഇന്ത്യയില്‍ നവീകരണം പൂര്‍ത്തിയാക്കിയ മിഗ് 21 ബൈസണ്‍ സേനയ്ക്കിപ്പോള്‍ മുതല്‍ക്കൂട്ടാണ്.1964 ലാണ് മിഗ് 21 ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.
Post Your Comments