ജനീവ: മാർച്ച് 7 മുതൽ ജനീവ മോട്ടോർ ഷോ .ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ ഷോകളിലൊന്നായ ജനീവ മോട്ടോര്‍ ഷോയ്ക്ക് ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ വാഹന വിപണിയിലെ മാന്ദ്യം മറികടക്കാമെന്ന പ്രതീക്ഷയിലാണ് വാഹന നിര്‍മാതാക്കള്‍. യുഎസുമായി തുടരുന്ന വ്യാപാര യുദ്ധവും ബ്രെക്സിറ്റിന്റെ ഭീഷണികളും മറികടക്കാനുള്ള വഴികളാണ് ജനീവയിലെ പ്രധാന അന്വേഷണം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കുകയും ചെയ്യുന്നു. കരാറില്ലാത്ത ബ്രെക്സിറ്റ് സാധ്യത കൂടി മുന്‍കൂട്ടി കണ്ടാണ് വാഹന നിര്‍മാതാക്കളുടെ തയാറെടുപ്പ് എന്ന് സൂചനകൾ.മാര്‍ച്ച് ഏഴിനാണ് മോട്ടോര്‍ ഷോയുടെ തുടക്കം കുറിയ്ക്കുക. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധവും ഇതിനു ഭീഷണിയായി നിലനിൽക്കുന്നു. യുഎസ് താരിഫ് വര്‍ധിപ്പിക്കുന്നത് നിലവിൽ യൂറോപ്യന്‍ വാഹന നിര്‍മാതാക്കള്‍ വലിയ ആശങ്കയോടെയാണ് കാണുന്നതും.
Post Your Comments