KeralaLatest News

ലോകസഭാ തിരഞ്ഞെടുപ്പ് : ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു

ആലപ്പുഴ : ലോകസഭാ തിരഞ്ഞെടുപ്പിനായി ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. എ എം ആരിഫ് എം.എൽ.എ ആയിരിക്കും  ഇടതു സ്ഥാനാർത്ഥിയായി ലോകസഭയിലേക്ക് മത്സരിക്കുക. നിലവിൽ അരൂർ എം.എൽ.എയാണ് എ എം ആരിഫ്.

ലോകസഭാ തിരഞ്ഞെടുപ്പിൽ പതിനാറ് സീറ്റിലും മത്സരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയയത്. ഇടുക്കിയിൽ ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർഥിയാകും. . ആറ്റിങ്ങലിൽ എ സമ്പത്ത്, പാലക്കാട് എം ബി രാജേഷ്, ആലത്തൂർ പി കെ ബിജു, കണ്ണൂർ പി കെ ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ചാലക്കുടിയിൽ ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു

കോട്ടയത്ത് കഴിഞ്ഞ തവണ മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. പകരം സിപിഎം മത്സരിക്കും. സീറ്റ് ചോദിച്ച ഘടക കക്ഷികൾക്ക് സീറ്റില്ലെന്ന നിലപാടെടുത്ത സിപിഎം പത്തനംതിട്ടയുടെ കാര്യത്തിൽ മാത്രം വേണമെങ്കിൽ വീണ്ടുവിചാരം ആകാമെന്നു സിപിഎം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button