ബാര്‍മര്‍: ഇന്ത്യ- പാക് പ്രശ്‌നം കടുത്തതോടെ യുവാവിന്റെയും യുവതിയുടെയും വിവാഹം തുലാസിൽ. മഹേന്ദ്ര സിംഗ് എന്ന രാജസ്ഥാന്‍കാരന്റെയും പാകിസ്ഥാന്‍കാരിയായ ചഗന്‍ കന്‍വാര്‍ എന്ന യുവതിയുടെയും വിവാഹമാണ് തുലാസിലായിരിക്കുന്നത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഖെജാദ് കാ പാര്‍ സ്വദേശിയാണ് മഹേന്ദ്ര സിംഗ്. സിന്ധ് പ്രവിശ്യയിലെ സിനോയ് സ്വദേശിനിയാണ് ചഗന്‍. ശനിയാഴ്ച വിവാഹത്തിന് പുറപ്പെടുന്നതിനായി മഹേന്ദ്ര സിംഗിന്റെ കുടുംബം പാകിസ്ഥാനിലേക്കുള്ള താര്‍ എക്സ്പ്രസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഈ ട്രെയിന്‍ സര്‍വ്വീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതുമൂലം വിവാഹം നീട്ടിവെച്ചിരിക്കുകയാണ്. മാര്‍ച്ച് എട്ടിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
Post Your Comments