Latest NewsKerala

കർഷകരുടെ വായ്പാ പരിധി ഉയർത്തി; ആശ്വാസ നടപടികളുമായി സർക്കാർ

തിരുവനന്തപുരം : കർഷകർക്ക് ആശ്വാസ നടപടികളുമായി സർക്കാർ. കർഷകരുടെ വായ്പാ പരിധി ഉയർത്താൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വായ്പാ പരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ട് ലക്ഷത്തിലേക്ക് കാർഷിക കടാശ്വാസ കമ്മീഷൻ  ഉയർത്തി.പ്രകൃതി ക്ഷോഭത്തിൽ സംഭവിച്ച വിളനഷ്ടത്തിന് 85 കോടി രൂപ അനുവദിച്ചു. ഇതിൽ 55 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ വിളകൾക്കും ഉള്ള തുക ഇരട്ടിയാക്കും.കാർഷിക വായ്പകൾക്കുള്ള മൊറൊട്ടോറിയം ഡിസംബർ 31 വരെയാക്കി.കർഷകർ എടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകം. സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കർഷക കുടുംബങ്ങളെ സഹായിക്കുന്ന കാര്യത്തിൽ സർക്കാരിന് പരിധികളുണ്ട്. എന്നാൽ പൊതുമേഖലാ ബാങ്കുകളിളിൽ നിന്ന് കടമെടുത്ത കർഷകരെ സഹായിക്കാൻ സർക്കാരിന് കഴിയും.

നാളെ ബാങ്കുകളുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കാർഷികേതര വായ്പകൾക്കും മൊറട്ടോറിയം നീട്ടിയിട്ടുണ്ട്. 2014 മാർച്ച് 31 വരെയുള്ള വായ്പകൾക്കാണ് മൊറട്ടോറിയം. ഇടുക്കിയിലും വയനാട്ടിലും ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്ക് ബാധകം. കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ വാണിജ്യ ബാങ്കുകളെക്കൂടി ഉൾപ്പെടുത്താൻ ശ്രമം. നവകേരള നിർമാണം; ലോക ബാങ്കിൽനിന്ന് വായ്പയെടുക്കാൻ അംഗീകാരമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button