![](/wp-content/uploads/2019/03/789.jpg)
റോം: മലിനീകരണമുണ്ടാക്കുന്ന കാറുകൾക്ക് ഇറ്റലിയിൽ ടാക്സ് ഏർപ്പെടുത്തി . ഇറ്റലിയില്‍ കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന കാറുകള്‍ക്ക് ഇക്കോ ടാക്സ് ഏര്‍പ്പെടുത്തിക്കഴിയ്ഞ്ഞു. പുതിയ കാറുകള്‍ വാങ്ങുന്നവര്‍ക്കും ഇതു ബാധകമായിരിക്കും. മലിനീകരണം കൂടുതലുള്ള മോഡലുകള്‍ വാങ്ങിയാല്‍ പരിസ്ഥിതി നികുതി നല്‍കേണ്ടി വരുമെന്നര്‍ഥം. അതേസമയം, ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആറായിരം യൂറോയോളം ഡിസ്കൗണ്ടും ഈ ഇനത്തിൽ കിട്ടും.
എന്നാൽ ഇപ്പോൾ നിലവില്‍ നിരത്തുകളിലുള്ള കാറുകള്‍ക്കോ, സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങുന്നവയ്ക്കോ പുതിയ നികുതി ബാധകമാകില്ലെന്നും വ്യക്തമാക്കി. പുതിയതായി രജിസ്ററര്‍ ചെയ്യുന്നവയ്ക്കു മാത്രമായിരിക്കും അധിക നികുതി ഉണ്ടാവുക. കോംപാക്റ്റ് ഇക്കോണമി കാറുകള്‍ക്കും നികുതിയുണ്ടാകില്ല. വലിയ മോഡലുകള്‍ക്കു മാത്രമേയുണ്ടാകൂ. എട്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ ശേഷിയുള്ള കാറുകള്‍ക്കും ഇളവ് ലഭിക്കും. ക്യാംപര്‍ വാന്‍, ആംബുലന്‍സ്, വീല്‍ചെയര്‍ ആക്സസുള്ള കാറുകള്‍ തുടങ്ങി പ്രത്യേക ആവശ്യങ്ങള്‍ക്കുള്ളവയെയും പുതിയ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments