KeralaLatest News

കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിലും ഒന്നിക്കുമോ? എം ടി രമേശ്

കാസര്‍കോട്: പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ധാരണയുണ്ടാക്കി ബിജെപിക്കെതിരെ പൊരുതാന്‍ തയ്യാറായ സാഹചര്യത്തില്‍
കേരളത്തിലും ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണമെന്ന് ബിജെപി നേതാവ് എം ടി രമേശ്.

ബംഗാളിലും കേരളത്തിലും ഇവര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും സിപിഎം-കോണ്‍ഗ്രസ് ധാരണയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചത് പോലെ പെരിയ ഇരട്ടക്കൊലപാതക കേസും അട്ടിമറിക്കപ്പെടുമെന്നും എംടി രമേശ് പറഞ്ഞു.ഇന്ത്യന്‍ വ്യോമസേന ഭീകര ക്യാമ്പുകള്‍ തകര്‍ത്ത സംഭവത്തില്‍ കോടിയേരിയും ഉമ്മന്‍ചാണ്ടിയും ഒരേ സ്വരത്തില്‍ സംശയമുന്നയിക്കുന്നത് പാക്കിസ്ഥാനെ സഹായിക്കാനാണെന്നും എംടി രമേശ് കുറ്റപ്പെടുത്തി.

എന്നാല്‍ ബംഗാളിലെ നീക്കുപോക്ക് അവിടുത്തെ മാത്രം കാര്യമാണെന്നും അത്തരമൊരു നീക്കുപോക്ക് കേരളത്തിലുണ്ടാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ സിപിഎം തന്നെയാണ് കോണ്‍ഗ്രസിന്റെ എതിരാളികളെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button