NattuvarthaLatest News

കാറിന്റെ മത്സരപ്പാച്ചില്‍ : ഒരാളെ ഇടിച്ചു വീഴ്ത്തി : ആറ് ബൈക്കുകള്‍ തകര്‍ത്തു

കാട്ടാക്കട : റോഡില്‍ കാറിന്റെ മത്സരപ്പാച്ചില്‍. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ ഇടിച്ചു തകര്‍ത്തത് ആറ് ബൈക്കുകളാണ്. ബൈക്ക് യാത്രികനായ റിട്ട പൊലീസുകാരനാണ് പരിക്കേറ്റത്. വൈകിട്ട് 5 മണിയോടെ കോളജ് ജംക്ഷനു സമീപമാണ് അപകടം. കാറോടിച്ചിരുന്നത് കള്ളിക്കാട് സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളിയാണെന്നാണ് വിവരം. കാട്ടാക്കട ഭാഗത്തേക്ക് വരികയായിരുന്ന മൈലോട്ട് മൂഴി സ്വദേശിയായ റിട്ട പൊലീസുകാരന്‍ ജിജോ കുട്ടപ്പന്റെ ബൈക്കിലാണ് ചൂണ്ട്പലക ഭാഗത്തേക്കു പോകുകയായിരുന്ന കെ.എല്‍.-7-8080 നമ്പര്‍ പതിച്ച കാര്‍ ആദ്യം ഇടിച്ചത്. ഇതിനുശേഷം റോഡിന്റെ വലതു ഭാഗത്ത് നിര്‍ത്തിയിരുന്ന ബൈക്കുകളില്‍ ഇടിച്ചു.

റോഡിന്റെ വശത്ത് നിര്‍ത്തിയിരുന്ന ഒരു ബുള്ളറ്റും മൂന്ന് ബൈക്കും, രണ്ട് സ്‌കൂട്ടറുമാണ് തകര്‍ന്നത്. ഒടുവില്‍ സമീപത്തെ വൈദ്യുത പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. പരുക്കേറ്റയാളെ കാര്‍ ഓടിച്ചയാള്‍തന്നെയാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ട് പോയത്. ഇതിനുശേഷമാണ് കാറോടിച്ചത് പല കേസുകളിലെയും പ്രതിയാണെന്ന് നാട്ടുകാര്‍ മനസിലാക്കിയത്. ഇയാള്‍ പൊലീസിനും നാട്ടുകാര്‍ക്കും പിടികൊടുക്കാതെ അപ്രത്യക്ഷനാവുകയും ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലെത്തിയവരുടെയും, സമീപത്തെ വിസ്മയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ചിലരുടെയും വാഹനങ്ങള്‍ക്കാണ് കേടുപാടുണ്ടായത്.കാട്ടാക്കട പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button