ബിഎസ്എൻഎല്ലിന്റെ 4ജി സേവനം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാൻ വൈകും . ബിഎസ്എൻഎൽ സംസ്ഥാനതലത്തിൽ 4ജി സേവനം വ്യാപിപ്പിക്കാൻ ഇനിയും വൈകുമെന്ന് റിപ്പോർട്ടുകൾ പുറത്ത്.
. സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുന്നതിനായി 4ജി സേവനത്തിനു വേണ്ട ഉപകരണങ്ങൾ പൂർണമായും വാങ്ങുന്നതിനു സാധിച്ചിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് തുറന്ന് പറയ്ഞ്ഞു.
4ജി സ്പെക്ട്രം ലഭിച്ചിട്ടില്ലെന്നതു തന്നെയാണ് കമ്പനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നിലവിൽ 4ജി സേവനം കമ്മിഷൻ ചെയ്തിട്ടുള്ളത് 3ജി സ്പെക്ട്രം ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments