
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 5 മണ്ഡലങ്ങലില്‍ വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ബിജെപി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ കഠിന പ്രയത്നം ചെയ്താൽ വിജയം കരസ്ഥമാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.ശബരിമല വിഷയവും എന്‍എസ്‌എസുമായുള്ള ബന്ധവും ബിഡിജെഎസ് മുന്നണിയിലെത്തിയതും ഇത്തവണ പാര്‍ട്ടിക്ക് കരുത്താവുമെന്ന് തന്നെയാണ് സംസ്ഥാന-ദേശീയ നേതൃത്വം വിലയിരുത്തുന്നത്.
നാല് മേഖലകളിലായി നടക്കുന്ന പരിവര്‍ത്താന്‍ ജാഥ കഴിഞ്ഞാല്‍ ഉടന്‍ സ്ഥനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ബിജെപി തീരുമാനം. കൂടുതല്‍ വിജയസാധ്യത തിരുവനന്തപുരത്ത് തന്നെയാണ്. അത് കഴിഞ്ഞാല്‍ പത്തനംതിട്ടയിലും തൃശൂരിലുമാണ് സാധ്യത. മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പാര്‍ട്ടിയുടെ തീരുമാനം. തിരുവനന്തപുരത്ത് സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, ശ്രീധരന്‍ പിള്ള എന്നിവരേയാണ് പരിഗണിക്കുന്നത്.
പത്തനതിട്ടയില്‍ കെ സുരേന്ദ്രന്‍ , ശ്രീധരന്‍പിള്ള എന്നിവരേയും ആറ്റിങ്ങലില്‍ പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവരെ പരിഗണിക്കുന്നു.തൃശൂരിലും കെ സുരേന്ദ്രന്‍റെ പേരിനാണ് മുന്‍ഗണന. പാലക്കാട് സി കൃഷ്ണകുമാറും ശോഭാ സുരേന്ദ്രനും പരിഗണനയിലുണ്ട്.
Post Your Comments