Latest NewsInternational

ദുരൂഹതയിലേയ്ക്ക് മറഞ്ഞ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിയ്ക്കുന്നു

ക്വാലാലംപൂര്‍ : ദുരൂഹത അവശേഷിപ്പിച്ച് കാണാമറയത്തേയ്ക്ക് മറഞ്ഞ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിയ്ക്കുന്നു. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചിലാണ് വീണ്ടും ആരംഭിയ്ക്കുന്നത്. മലേഷ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. . വിമാനം കാണാതായതിന്റെ അഞ്ചാം വാര്‍ഷികത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്.

239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ 2014 മാര്‍ച്ചിലാണ് വിമാനം കാണാതായിരുന്നത്. ആദ്യം മലേഷ്യ, ചൈന, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലും പിന്നീട് അമേരിക്കയിലെ ഓഷ്യന്‍ ഇന്‍ഫന്‍ട്രിയുടെ നേതൃത്വത്തിലും ഏറെക്കാലം തെരച്ചില്‍ നടത്തി.

അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കടലിനടിയിലടക്കം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫലം ലഭിക്കാതായതോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചു. ഇതിനിടെയാണ് തെരച്ചിലിനുള്ള സന്നദ്ധത വീണ്ടും മലേഷ്യ അറിയിച്ചത്. തെരച്ചില്‍ തുടരണമെന്ന യാത്രക്കാരുടെ കുടുംബങ്ങളുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

വിശ്വസനീയമായ തെളിവുമായി വന്നാല്‍ തെരച്ചില്‍ പുനരാരംഭിക്കാമെന്നും വിമാനം കണ്ടെത്തിയാല്‍ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. നീക്കത്തോട് നേരത്തെ തെരച്ചില്‍ നടത്തിയ ഓഷ്യന്‍ ഇന്‍ഫന്‍ട്രി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തെരച്ചിലിനായി പുതിയ ഉപകരണങ്ങള്‍ കൈവശമുണ്ടെന്നും കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button