ന്യൂഡല്‍ഹി: ഇന്ത്യ വ്യോമ സേന പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. എന്നാല്‍ രേഖകളൊന്നും ഇല്ലാതെ 300 മുതല്‍ 350 വരെ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന കണക്ക് സര്‍ക്കാരിന് എവിടെ നിന്നും കിട്ടിയെന്ന് അദ്ദേഹം ചോദിച്ചു.
വ്യോമസേന ഔദ്യോഗികമായി ആള്‍നാശമുണ്ടായതായി അറിയിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ആള്നാശത്തേക്കുറിച്ച് യാതൊരു സൂചനയുമില്ല. പിന്നെയാരാണ് 300-350 പേര് കൊല്ലപ്പെട്ട കണക്കുകളുണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ബാലാക്കോട്ട് ആക്രമണത്തിനെതിരെ ചോദ്യങ്ങളുമായി എത്തിയത്. ചിദംബരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആക്രമണം നടത്തിയ വ്യോമസേനയെ ആദ്യം അഭിവാദ്യം ചെയ്തതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. മോദി എന്തുകൊണ്ട് സേനയെ അഭിവാദ്യം ചെയ്യാന്‍ മറന്നുവെന്നും ചിദംബരം ചോദിക്കുന്നു.
അതേസമയം ബാലാക്കോട്ടില്‍ മിന്നല്‍ ആക്രമണം വിജയകരമായിരുന്നുവെന്ന് എയർ ചീഫ് മാർഷൽ ബ്രിന്ദേർ സിംഗ് ദാനോവ.എന്നാല്‍ ആക്രമണത്തില്‍ എത്ര പേര് കൊല്ലപ്പെട്ടുവെന്ന് ഇപ്പോള്‍ പറയാനാകില്ലന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു ബ്രിന്ദേർ സിംഗ്.
എത്ര പേർ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകുമെന്നും ബി എസ് ധനോവ പറഞ്ഞു.
Post Your Comments