കൊച്ചി: കൂവളത്തിന്‍റെ ഇല അര്‍പ്പിച്ച് ഒരു രാത്രി ഉറങ്ങാതെ മഹാ ശിവദേവനെ സ്മരിക്കുന്ന നാളാണ് ഇന്ന് ശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. ശിവരാത്രി പുണ്യ കര്‍മ്മമായ ബലിദര്‍പ്പണത്തിന് പേര് കേട്ട ആലുവ മണപ്പുറത്ത് ഈ കര്‍മ്മം ആരംഭിച്ചു കഴിഞ്ഞു. പെരിയാറിന്‍റെ തീരത്തേക്ക് നിരവധി ഭക്തജനങ്ങളാണ് ബലിദര്‍പ്പണത്തിനായി ഒഴുകിയെത്തുന്നത്. അതിനാല്‍ തന്നെ ആലുവ മണപ്പുറത്ത് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 176 ബലിത്തറകളാണ് ബലിദര്‍പ്പണത്തിനായി ദേവസ്വം ബോര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്..
പ്രളയ ശേഷമുളള ആദ്യ ശിവരാത്രി ആയതിനാല്‍ ഭക്ത ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധം നല്ല സംവിധാനം ഒരുക്കുന്നതിനായിശ്രദ്ധിച്ചുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേ സമയം ആലുവായിലേക്ക് സര്‍വ്വീസ് നടത്തുന്ന പ്രത്യേക കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് 30 ശതമാനം ടിക്കറ്റ് വര്‍ദ്ദന വരുത്തിയതില്‍ യൂത്ത് കോണ്‍ഗ്രസ് ആലുവയില്‍ ഉപരോധ സമരവും നടത്തുകയുണ്ടായി.
Post Your Comments