ചലച്ചിത്രപ്രേമികളായ എല്ലാമലയാളി പ്രേക്ഷകര്‍ക്കും ചര്‍ച്ചചെയ്യാന്‍ ഏറെ താല്‍പര്യമുള്ള വിഷയമാണ് പൃഥ്വിരാജ് സുകുമാരന്‍. താരപുത്രന്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഇതിനോടകം പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഒരു സ്വകാരൃ ചാനലിന് നല്‍കിയ അഭിമുഖത്തിന് ശേഷം സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് താരം. സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെങ്കിലും, സിനിമാ രംഗത്തേക്ക് കടന്ന് വന്നതു മുതല്‍ ധിക്കാരിയെന്ന വിശേഷണം താന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് പൃഥ്വിരാജ് പറയുന്നു.
തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥി ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ടാണ് എല്ലാവരും താനൊരു ധിക്കാരിയാണെന്ന് പറയുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ തന്റെ ആകാരം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ തന്റെ സംസാരരീതി കൊണ്ടായിരിക്കാം. താന്‍ അത്തരക്കാരനല്ലെന്ന് ആളുകളോട് പറഞ്ഞ് മടുത്തുവെന്നും, ഇനി എല്ലാവര്‍ക്കും അങ്ങനെ കാണാനാണ് താല്‍പ്പര്യമെങ്കില്‍ അങ്ങനെ ആയിക്കോട്ടെയെന്നും പൃഥ്വി പറയുന്നു.
തനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല. സിനിമയില്‍ അധികം സുഹൃത്തുക്കളുമില്ല. എന്നാല്‍ സഹോദരനായ ഇന്ദ്രജിത്ത് തന്നേക്കാള്‍ വേഗത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുന്നതില്‍ മിടുക്കനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ധിക്കാരി എന്ന പരിവേഷമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.കൂടെയുള്ളവരെ പോലെ ഷൂട്ടിന് ശേഷം മറ്റുള്ളവരുടെ മുറിയില്‍ പോയിരുന്ന് സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പക്ഷേ സാധിച്ചില്ല. ഷുട്ടിന് ശേഷം മുറിയില്‍ പോയിരുന്ന് എന്തെങ്കിലും വായിക്കുകയോ, ടി.വി കാണുകയോ ചെയ്യാറാണ് പതിവ്. ഇങ്ങനെ തന്റേതായ ലോകത്ത് ഒതുങ്ങി കഴിയുന്നത് കൊണ്ടാവാം എല്ലാവരും താനൊരു അഹങ്കാരിയാണെന്ന് പറയുന്നതെന്ന് പൃഥ്വി വ്യക്തമാക്കി.മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ മാര്‍ച്ച് 24ന് റിലീസ് ചെയ്യും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രത്തില്‍ മഞ്ജു വാരിയര്‍, വിവേക് ഒബ്രോയ് ഉള്‍പ്പടെ വന്‍ താരനിരയാണുള്ളത്.
Post Your Comments