അമേത്തി: ഭാരതത്തിന്റെ പ്രതിരോധനിരയ്ക്ക് ഇനി സ്വന്തം കലാഷ്നിക്കോവിന്റെ കരുത്തും. ഉത്തർപ്രദേശിലെ അമേത്തിയിൽ റഷ്യയുമായി ചേർന്ന് ആരംഭിച്ചിരിക്കുന്ന ആയുധ ഫാക്ടറി പ്രധാനമന്ത്രി നേരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ ഏഴരലക്ഷം കലാഷ്നിക്കോവ് തോക്കുകളാണ് നിർമ്മിക്കുക.ഭരണത്തിലേറിയ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍എത്തിയത് 538 കോടിയുടെ 17 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാൻ.
എകെ 47 തോക്കിന്റെ അത്യാധുനിക പതിപ്പായ എകെ 203 നിര്‍മ്മിക്കുന്ന ഫാക്ടറി ഉദ്ഘാടനം ചെയ്യാനാണ് മോദി അമേഠിയിലെത്തിയത്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് കലാനിഷ്‌ക്കോവ് റൈഫിള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി ആരംഭിച്ചത്. കരസേനയ്ക്കായി 7.5 ലക്ഷം എ.കെ. 203 തോക്കുകള്‍ നിര്‍മ്മിക്കാനാണ് റഷ്യയുമായി കരാറിലെത്തിയത്.ഗൗരിഗഞ്ചില്‍ ഉരുക്കുനിര്‍മ്മാണശാലയുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു.
വോട്ട് നേടിയ ശേഷം പൊതുജനത്തിനെ മറക്കുന്ന ശീലം ചില നേതാക്കൾക്ക് ഉണ്ടെന്ന് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലത്തിലാണ് രാഹുലിന്റെ പേരെടുത്ത് പരാമർശിക്കാതെയുള്ള മോദിയുടെ വിമർശനം. പാവപ്പെട്ടവരെ ദരിദ്ര വിഭാഗങ്ങളായി നിലനിർത്താനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കാനാണ് എൻഡിഎ സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നും മോദി പറഞ്ഞു.
പ്രതിരോധ മന്ത്രി, നിർമ്മല സീതാരാമൻ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.നേരത്തെ, പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. സൈനികരെ അപമാനിച്ചാൽ രാജ്യത്തെ ജനങ്ങൾ പൊറുക്കില്ല.മഹാസഖ്യം, മഹാ അഴിമതി സഖ്യമെന്നും പാട്നയിലെ വിശാൽ സങ്കൽപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. കാവൽക്കാരനെ അധിക്ഷേപിക്കാൻ മത്സരമാണ്. എന്നാൽ ഈ കാവൽക്കാരൻ അങ്ങനെ തന്നെ ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Post Your Comments