KeralaLatest News

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പടന്ന ഗണേഷ് മുക്കിലെ എ കെ അബ്ദുല്‍ ഖാദര്‍- പി വി സീനത്ത് ദമ്ബതികളുടെ മകന്‍ പി വി അല്‍ത്താഫ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒളവറയില്‍ വെച്ചാണ് അപകടമുണ്ടായത്. പടന്ന എം ആര്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അല്‍ത്താഫ്.

സ്‌കൂളിലെ സെന്റോഫ് പരിപാടി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം പയ്യന്നൂരില്‍ പോയി തിരിച്ചു വരുമ്പോള്‍ ഒളവറയില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: അഹമ്മദലി (ദുബൈ), ജസീന. മൃതദേഹം പടന്ന എം ആര്‍ വി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം പടന്ന കാലിക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button