കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിയ്ക്കുന്ന അന്വേഷണ സംഘത്തില്‍ ഏറെയും ഭരണത്തിലിരിയ്ക്കുന്ന പാര്‍ട്ടിയുടെ അനുഭാവികളാണെന്ന് രഹസ്യ റിപ്പോര്‍ട്ട്. അന്വേഷണത്തിന് രൂപം നല്‍കിയ 22 അംഗ സംഘത്തില്‍ മുക്കാല്‍ ഭാഗം പേരും സിപിഎം അനുഭാവികളാണെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.എം.മുഹമ്മദ് റഫീഖ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.
ഡിഐജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെയാണ് ഇരട്ടക്കൊലക്കേസ് അന്വേഷിക്കാന്‍ ഇപ്പോള്‍ ചുമതലപ്പെടുത്തിയത്. ഡിവൈഎസ്പിമാരായ പി.എം.പ്രദീപ്, ഷാജു ജോസ്, സി.ഐ.അബ്ദുറഹീം തുടങ്ങിയ ഉദ്യോഗസ്ഥരും ഏതാനും സിവില്‍ പൊലീസ് ഓഫിസര്‍മാരുമായിരുന്നു ആദ്യ സംഘത്തില്‍.
കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവാണ് പുതിയ സംഘത്തിന്റെ തലവന്‍. മുന്‍ തലവന്‍, എസ്പി മാറിയതിനു പിന്നാലെ ഡിവൈഎസ്പി ഷാജുവിനെയും മാറ്റി. പുതിയ സംഘത്തില്‍ ഡിവൈഎസ്പിയായി പി.എം.പ്രദീപ് മാത്രമേയുള്ളൂ. കോട്ടയം ക്രൈംബ്രാഞ്ച് സിഐ രാജപ്പന്‍, നീലേശ്വരം സിഐ പി.നാരായണന്‍ എന്നിവര്‍ പുതുതായി വന്നു. എസ്‌ഐമാരായ ജയചന്ദ്രന്‍, ഫിലിപ് തോമസ്, പുരുഷോത്തമന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരുമുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളും സംഘത്തിനു ലഭിച്ചിട്ടുണ്ട്.
Post Your Comments