ജിദ്ദ: അവികസിത രാജ്യങ്ങളിൽ അന്താരാഷ്ട്ര മെഡിക്കൽ കൺസൽട്ടൻറുകളുമായി ബന്ധപ്പെടാൻ ആരോഗ്യ സേവനം നടത്തുന്നവർക്ക് ‘മെഡി കൺസൽട്ട്’ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീപറഞ്ഞു.
‘രോഗികളുടെ സുരക്ഷ’ എന്ന തലക്കെട്ടിൽ ജിദ്ദയിലെ റിട്സ് കാൾട്ടൺ ഹോട്ടലിൽ ഒരുക്കിയ നാലാമത് അന്താരാഷ്ട്ര മന്ത്രിതല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. സമ്മേളനത്തിന്റെ ഭാഗമായാണിത്. കിങ് സൽമാൻ റിലീഫ് സെന്ററും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുക.
Post Your Comments