ഇസ്ലാമബാദ് : ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമായ മൗലാന മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസര്‍ മരിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും മാധ്യങ്ങൾ പുറത്തുവിട്ടു. മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ തന്നെയാണ് അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്ന് അറിയിച്ചതെന്നും പാകിസ്ഥാനിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കടുത്ത വൃക്കാരോഗിയായ അസർ ഇന്നലെ ഉച്ചയോടെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇയാള്‍ മരിച്ചതായി വ്യക്താക്കുന്ന ചില ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകളില്‍ വ്യോമാക്രമണത്തിലാണ് മരിച്ചതെന്നും പറഞ്ഞിരുന്നു.
നേരത്തേ, മസൂദ് അസര്‍ മരിച്ചിട്ടില്ലെന്നു ജയ്ഷ്-ഇ-മുഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.പിന്നീട് അസറിനു സുഖമില്ല എന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു.
Post Your Comments