ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. എംഎല്‍എ ഉമേഷ് ജാധവ് സ്പീക്കര്‍ കെ.ആര്.രമേശ് കുമാറിന് രാജിക്കത്ത് കൈമാറി. ഉമേഷ് ജാധവ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം.നേരത്തെ നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന എംഎല്‍എമാരില്‍ ഒരാളാണ് ഉമേഷ് ജാധവ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമേഷ് ജാധവിന് ബിജെപി സീറ്റ് നല്‍കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇതിനു പിന്നാലെയാണ് അദ്ദേഹത്തിൻറെ രാജി . വരും ദിവസങ്ങളിൽ വിട്ടു നിന്ന കൂടുതൽ എം എൽ അ മാർ രാജിവെക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Post Your Comments