പത്തനംതിട്ട: കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനുള്ള കോടതി വിലക്ക് ഇന്ന് അവസാനിച്ചു. കഴിഞ്ഞ മണ്ഡല മകരവിളക്ക് തീർത്ഥാന കാലത്താണ് കെ സുരേന്ദ്രനെ ശബരിമല യാത്രക്കിടയിൽ നിലയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇത് കൂടാതെ നിരവധി കേസുകളിൽ കുടുക്കി സുരേന്ദ്രന് ജാമ്യം നിഷേധിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
പത്തനംതിട്ട ജില്ലയിൽ മൂന്ന് മാസത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് പിന്നീട് ശബരിമാലയിൽ പോകാൻ സാധിച്ചിരുന്നില്ല. മൂന്ന് മാസത്തെ വിലക്ക് നീങ്ങിയതോടെ സുരേന്ദ്രൻ ഇന്ന് പമ്പ പോലീസ് സ്റ്റേഷനിൽ എത്തിയാണ് ഒപ്പിട്ടത്. മണ്ഡല കാലത്തു അറസ്റ്റിലായ മറ്റൊരു പ്രവർത്തകനായ സൂരജ് ഇലന്തൂരും കെ. സുരേന്ദ്രനൊപ്പം പമ്പയിൽ ഒപ്പിടാൻ എത്തിയിരുന്നു. നാളെ ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിവര്‍ത്തനയാത്രക്ക് നാളെ തുടക്കമാവും.
വീണ്ടും വേണം മോദി ഭരണം, കേരളവും മോദിയോടൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന യാത്ര ഈ മാസം പത്തിന് അവസാനിക്കും. പത്തനംതിട്ടയിൽ ജില്ല ഉൾപ്പെടുന്നന ദക്ഷിണ മേഖല യാത്ര കെ സുരേന്ദ്രനാണ് നയിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്ത് അവസാനിക്കും
Post Your Comments