റിയാദ്; അഭിമുഖത്തിനിടെ ഇസ്രായേൽ യുവതി പറഞ്ഞ ഒരു തമാശ ഇത്രയും വലിയ വാർത്തയാകുമെന്ന് ആരും കരുതിയിരുന്നില്ല. ഇസ്രായേലിലെ ഹാസ്യകഥാപാത്രമായ നുആം ഷസ്തര്‍ ഇല്യാസിയാണ് തനിക്ക് ഒരു രാജകുമാരനെ വിവാഹം ചെയ്യണമെന്നും ഉയരമുള്ള വ്യക്തിയായതിനാൽ മുഹമ്മദ് ബിന്‍ സല്‍മാനാണ് നല്ലതെന്നും പറഞ്ഞത്. ഇതോടൊപ്പം ചില കാര്യങ്ങള്‍ കൂടി ഷസ്തര്‍ പറഞ്ഞതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.’മുഹമ്മദ് ബിന്‍ സല്‍മാനാണ് നല്ലത്. അദ്ദേഹം നല്ല ഉയരമുണ്ട്.’
‘മാത്രമല്ല, ഇപ്പോള്‍ സൗദിയും ഇസ്രായേലും ബന്ധം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് അറിയാമെന്നും’ ഷസ്തര്‍ പറഞ്ഞു. 32 വയസായിട്ടും എന്താണ് വിവാഹത്തെ കുറിച്ച് ആലോചിക്കാത്തതെന്നായിരുന്നു അവതാരകന്റെ ചോദ്യം. ശക്തയായ ഉയരമുള്ള പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അവര്‍ മറുപടി നല്‍കി. എന്നാല്‍ കുടുംബം തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടെന്നും ഷസ്തര്‍ പറഞ്ഞു.ഭര്‍ത്താവിനെ സ്വയം കണ്ടെത്താനാണ് കുടുംബം തന്നോട് ആവശ്യപ്പെടുന്നതെന്ന് ഷസ്തര്‍ പറഞ്ഞു.
ആരെയും വിവാഹം കഴിക്കാമെന്നും ജൂതനാകണമെന്ന് നിര്‍ബന്ധമില്ലെന്നും കുടുംബം പറഞ്ഞുവത്രെ. ഒരു രാജകുമാരനെയാണ് താന്‍ തേടുന്നതെന്നും ഷസ്തര്‍ പറഞ്ഞു.ഏതെങ്കിലും ഒരു വ്യക്തിയെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറല്ല. ഏറ്റവും പ്രമുഖനെ വിവാഹം ചെയ്യണം. ഉയരമുള്ള വ്യക്തികളില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുണ്ട്. എന്നാല്‍ അദ്ദേഹം വേണ്ട, ബശ്ശാര്‍ ശരിയാകില്ല. മുഹമ്മദ് ബിന്‍ സല്‍മാനാണ് നല്ലതെന്നും ഷസ്തര്‍ പറഞ്ഞു. എന്നാല്‍ ഷസ്തര്‍ ഇല്യാസിയുടെ വാക്കുകള്‍ ഇസ്രായേലില്‍ അത്ര ചര്‍ച്ചയായില്ല.
പക്ഷേ, അറബ് ലോകത്ത് വന്‍ ചര്‍ച്ചയായി. അറബ് സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രധാന ചര്‍ച്ചകളിലൊന്ന് ഷസ്തര്‍ ഇല്യാസിയുടെ വാക്കുകളാണ്. ചില വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തു.ഷസ്തര്‍ ഇല്യാസി മുഹമ്മദ് ബിന്‍ സല്‍മാനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മൊറോക്കോയില്‍ വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട ചെയ്തത്. അറബ് ലോകത്ത് അറിയപ്പെട്ട ഫൈസല്‍ അല്‍ ഖാസിം ഇതുമായി ബന്ധപ്പെട്ട ഒരു കമന്റ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ ചര്‍ച്ചയ്ക്ക് ചൂടേറി.
പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസി അറബികും അല്‍ ജസീറയും വാര്‍ത്ത നല്‍കിയതോടെ വിഷയത്തിന് ഗൗരവമേറി. തന്റെ ഒരു തമാശയ്ക്ക് ഇത്രയും ജനശ്രദ്ധയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷസ്തര്‍ പറയുന്നു. സ്‌ഫോടനാത്മകമായ രീതിയിലാണ് തന്റെ വാക്കുകള്‍ പ്രചരിച്ചതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.അറബ് ലോകത്ത് ഒരുരാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ വാർത്ത തമാശ രൂപേണയെങ്കിലും വാർത്തകളിൽ നിറഞ്ഞത്.
Post Your Comments