Latest NewsIndia

ബാലാകോട്ട് വ്യോമാക്രമണം വിജയകരം ; കൊല്ലപ്പെട്ടവരുടെ കണക്ക് പറയുന്ന രീതി സേനയ്ക്കില്ല, എയർ ചീഫ് മാർഷൽ ബി എസ് ധനോവ

ന്യൂഡൽഹി : ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർന്നത് സ്ഥിരീകരിച്ച് വ്യോമസേന എയർ ചീഫ് മാർഷൽ ബി എസ് ധനോവ .ബാലാക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ആദ്യമായാണ് വ്യോമസേന ഔദ്യോഗികമായി ഇത് സംബന്ധിച്ച് പ്രതികരിക്കുന്നത്. ‘ ഇന്ത്യയുടെ തിരിച്ചടി വിജയകരമായിരുന്നു , കൊല്ലപ്പെട്ടവരുടെ കണക്ക് പറയുന്ന രീതി സേനയ്ക്കില്ല, നാശനഷ്ടങ്ങളുടെ കണക്ക് പുറത്ത് പറയേണ്ടത് സർക്കാരാണ് – അദ്ദേഹം പറഞ്ഞു.

ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ തിരിച്ചടിയിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ തിരിച്ചടി ശക്തമായിരുന്നതായി ജയ്ഷെ തന്നെ വ്യക്തമാക്കിയിരുന്നു.തിരിച്ചടിയ്ക്ക് ശേഷം ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്ത് നിന്ന് 35 ഓളം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു. കൂടാതെ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ കൊല്ലപ്പെട്ടതായി വാർത്തകളും വന്നിരുന്നു.

shortlink

Post Your Comments


Back to top button