ആ പാപ്പാന്റെ ദാരുണമരണത്തില്‍ കേരളമാകെ വേദനിക്കുകയാണ്. കോട്ടയത്ത് കുളിപ്പിക്കാന്‍ കിടത്തുമ്പോള്‍ ആനയുടെ അടിയിലേക്കു തെന്നി വീണാണ് പാപ്പാന്‍ മരിച്ചത്. 22 വയസ്സുള്ള ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിയിലായിരുന്നു സംഭവം. മിണ്ടാപ്രാണികള്‍ക്ക് തന്റെ യജമാനനോട് നന്ദിയും സ്‌നേഹവും ഉണ്ടാകുമെന്ന ധാരണ ശരിയാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് പിന്നീട് സോഷ്യല്‍ മീഡിയ കണ്ടത്. അറിയാതെ സംഭവിച്ച അപകടത്തില്‍ പാപ്പാന്റെ മരണത്തില്‍ കണ്ണീരോടെയാണ് ആനയുടെ നില്‍പ്പ്. ഇന്നലെവരെ സോഷ്യല്‍മീഡിയയില്‍ വൈറാലായത് പാപ്പാന്റെ അന്ത്യനിമിഷങ്ങളായിരുന്നുവെങ്കില്‍ ഇന്ന് അറിയാതെ പറ്റിയ അബദ്ധത്തില്‍ സംഭവിച്ച പാപ്പാന്റെ വിയോഗം താങ്ങാനാകാതെ പാപ്പാന്റെ ചെരുപ്പുകളില്‍ കണ്ണീരോടെ മുത്തമിട്ട ആന സ്‌നേഹം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
മിണ്ടാപ്രാണികള്‍ക്കും തന്റെ യജമാനനെ ഇത്തരത്തില്‍ സ്‌നേഹിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണ് വിശ്വനാഥന്റെ വീഡിയോ. പാപ്പാന്റെ വിയോഗത്തില്‍ ആ മിണ്ടാപ്രാണിക്കും തീരാ വേദനയുണ്ടെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും. കണ്ണില്‍ നിന്നും ഒഴുകുന്ന കണ്ണുനീര്‍ ഇതിന് തെളിവാണ്. പാപ്പാന്റെ ഓര്‍മ്മ വരുമ്പോള്‍ വിശ്വനാഥന്‍ പാപ്പാന്റെ ചെരുപ്പെടുത്ത് ചേര്‍ത്ത് വെച്ചാണ് പ്രകടിപ്പിക്കുന്നത്. ഇടയ്ക്കിടയ്ക്ക് തുമ്പി കൈയില്‍ യജമാനന്റെ ചെരുപ്പെടുത്ത് ചേര്‍ത്ത് വയ്ക്കും. ഇടയ്ക്ക് കൊമ്പിനോടും ചേര്‍ത്ത് പിടിക്കും. താഴെ വീണുപോയാല്‍ വീണ്ടും എടുത്ത് ചേര്‍ത്ത് പിടിക്കും. ഇതിനിടെ പാപ്പാന്മാരില്‍ ഒരാള്‍ ചെരുപ്പെടുത്ത് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആന സമ്മതിച്ചില്ല. കണ്ടു നിന്നവരെ കരയിച്ച രംഗം കൂടിയായിരുന്നു ഇത്. എന്തായാലും ആ വിയോഗം ആനയ്ക്കും തീരാ വേദനയായി. അറിയാതെയാണെങ്കിലും താനും യജമാനന്റെ മരണത്തിന് കാരണക്കാരനായി എന്നതും ആ മിണ്ടാപ്രാണിയെ വിഷമിപ്പിച്ചിരിക്കാം.
അരുണ്‍ ഒരു വര്‍ഷം മുന്‍പാണ് പാപ്പനായി ചുമതലയേറ്റത്. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പന്‍ അരുണ്‍ പണിക്കരാണ് മരിച്ചത്. കോട്ടയത്തെ ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാപ്പാന്‍ വീണത് അറിയാതെയാണ് ആന നിലത്തിരുന്നത്. കുളിപ്പിക്കുന്നതിനിടെ കിടക്കാന്‍ നിര്‍ദേശിച്ച് അരുണ്‍ വടികൊണ്ട് ആനയുടെ ദേഹത്ത് തട്ടി. ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപം നിന്നിരുന്ന അരുണ്‍ കാലു തെന്നി ആനയുടെ അടിയിലേക്ക് വീഴുകയായിരുന്നു. പാപ്പാന്‍ വീണത് അറിയാതെ പിന്‍കാല്‍ മടക്കി കിടന്ന ആനയുടെ അടിയില്‍പെട്ട അരുണ്‍ തല്‍ക്ഷണം മരിച്ചു. പാപ്പാന്‍ അടിയില്‍പെട്ടതറിഞ്ഞ ആന പൂര്‍ണമായും കിടക്കാതെ മുന്‍കാലുകളില്‍ ഉയര്‍ന്നു നിന്നു. ഇതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം പാപ്പാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയോട്ടി പൊട്ടുകയും ചെയ്തു. രണ്ട് പാപ്പന്മാര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേല്‍പ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനയുടെ അടിയില്‍ മിനിട്ടുകളോളം അരുണ്‍ തുടര്‍ന്നു. ആളുകളെത്തി ആനയെ എഴുന്നേല്‍പ്പിച്ച ശേഷം അരുണിനെ മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആനത്തറയില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ചരിഞ്ഞ തറയാണ് സ്ഥാപിച്ചിരുന്നത്. ആനയുടെ കാല്‍ തെന്നാതിരിക്കാന്‍ ഇരുമ്പിന്റെ പാളി ഉപയോഗിച്ച് ഇതിന്റെ മുകള്‍ ഭാഗം ബലപ്പെടുത്തിയിരുന്നു. ഒരു വര്‍ഷമായി ഭാരത് വിശ്വനാഥന്റെ പാപ്പാനാണ് അരുണ്‍. അരുണിന്റെ അപകട ദൃശ്യങ്ങള്‍ ആനത്തറയില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ചേര്‍ത്തല ഇരമല്ലൂര്‍ സ്വദേശിയായ അരുണ്‍ ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രത്തിലെ നീലകണ്ഠന്‍ എന്ന ആനയുടെ പകരം പാപ്പാനായിട്ടാണ് 10 വര്‍ഷം മുന്‍പു ശാസ്താംകോട്ടയില്‍ എത്തിയത്. പടിഞ്ഞാറെ കല്ലട വിളന്തറ വലിയപാടം വള്ളക്കടവിനു സമീപം (ആശാ ഭവനം) വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യയുടെ സ്വദേശമായ ചെന്നിത്തലയില്‍ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് താമസം മാറാന്‍ ഒരുങ്ങുകയായിരുന്നു.
Post Your Comments