തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യവിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒരു ഒഴിവിലേക്ക് ആറിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനെത്തണം.
Post Your Comments