മുംബൈ: പൊതുവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ കേന്ദ്ര കമ്മിറ്റി അംഗത്തെ സിപിഎം സസ്പെന്‍ഡ് ചെയ്തു. മഹാരാഷ്ട്ര സിപിഎം സംസ്ഥാന സെക്രട്ടറി നര്‍സയ്യ ആലത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആലത്തിനെതിരേ മൂന്നു മാസത്തേക്കാണ് നടപടിയെടുത്തതെന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.പ്രധാനമന്ത്രി കൂടി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനാണ് സസ്പെൻഷൻ.
അതേസമയം പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനമായി. കോൺഗ്രസും സിപിഎമ്മും ആറു സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല. എഴു സീറ്റെങ്കിലും സിപിഎം ഒഴിച്ചിട്ടേക്കും. തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
എല്ലാവരും അനുകൂലിച്ചില്ലെങ്കിലും ആരും എതിർത്ത് വോട്ട് ചെയ്തില്ലെന്നാണ് വിശദീകരണം കൂടുതൽ സീറ്റുകളിലെ ധാരണ ഇടതുമുന്നണിയോഗത്തിനു ശേഷം തീരുമാനിക്കും.
Post Your Comments