തിരുവനന്തപുരം: പശ്ചിമബംഗാളില്‍ ഏഴു സീറ്റുകളില്‍ പരസ്പരം സഹായിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ തയ്യാറായത് ഇരുപാര്‍ട്ടികളുടെയും അവസരവാദത്തെയും ആദര്‍ശശൂന്യതയെയും തുറന്നു കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് .ശ്രീധരന്‍ പിള്ള.
കേരളത്തിലും ഈ അവസരവാദപരമായ കൂട്ടുകെട്ടാണ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതെന്നും അതിനെ തോല്‍പ്പിച്ച് തുന്നം പാടിപ്പിക്കാന്‍ ജനം സഹകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിശ്വാസം പ്രകടിപ്പിച്ചു . കേരളത്തിലെ പ്രബുദ്ധരായ ജനത കോമ (കോണ്‍ഗ്രെസ്സ്-മാര്‍ക്‌സിസ്റ്റ്) കൂട്ടുകെട്ടിന്റെ പിന്നിലെ രാഷ്ട്രീയ വഞ്ചന തിരിച്ചറിയുമെന്നും ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെയും മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെയും രാഷ്ട്രീയ അധപനത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് കോമ മുന്നണിയിലൂടെ പുറത്തു വരുന്നത്. സുസ്ഥിരഭരണം കാഴ്ചവെക്കാനെന്ന അവകാശവാദത്തിന്റെ് പൊള്ളത്തരമാണ് ഇവിടെ പുറത്താവുന്നതെന്നും പിള്ള പറഞ്ഞു.
Post Your Comments