CinemaMollywoodNewsEntertainment

ബെന്യാമിന്റെ ‘ആടുജീവിത’ ത്തിലെ നജീബിന്റെ മകളുടെ വിവാഹം നടന്നു

 

ആലപ്പുഴ: മലയാളക്കരയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ് ബെന്യാമിന്റെ ആടുജീവിതവും അതിലെ കേന്ദ്രകഥാപാത്രം നജീബും. നോവല്‍ പുറത്തിറങ്ങി കാലങ്ങള്‍ക്കിപ്പുറവും ആടുജീവിതത്തിലൂടെ നജീബ് ഏവരെയും നൊമ്പരപ്പെടുത്താറുണ്ട്. സ്വപ്നം കണ്ട ജീവിതത്തിനായി മണലാരണ്യത്തിലേക്ക് പ്രതീക്ഷകളുടെ ചിറകിലേറി എത്തിയ നജീബിന് നേരിടേണ്ടിവന്ന ദുരിത ജീവിതം അത്രമേല്‍ വലുതായിരുന്നു.

ആരേയും മുറിവേല്‍പ്പിക്കുന്ന ഭാഷയിലൂടെ ബെന്യാമിന്‍ പറഞ്ഞ കഥയിലെ നജീബിന്റെ മകളുടെ വിവാഹവാര്‍ത്ത ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. നജീബിനും നവദമ്പതികള്‍ക്കുമൊപ്പമുള്ള ചിത്രവും ബെന്യാമിന്‍ പങ്കുവച്ചിട്ടുണ്ട്. ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വച്ചായിരുന്നു വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button