
കൊല്ലം : കപ്പ വിൽപ്പന സ്ഥലത്തുവെച്ച് പ്രതി ഷാജഹാനും ബഷീറും തമ്മിൽ വാക്കുതർക്കമുണ്ടായി. ബഷീർ ഷാജഹാനെ തല്ലിയെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.ബഷീർ കുളിച്ചുകൊണ്ടിരുന്ന സമയത്താണ് വീട്ടിൽ കയറി കുത്തിയത്.
സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് പ്രതിയായ ഷാജഹാൻ വിളിച്ച് കളിയാക്കിയത് ബഷീര്‍ ചോദ്യം ചെയ്തു. ഇത് വൈര്യഗത്തിനു കാരണമായി. കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാൻ വിളിച്ച് പറഞ്ഞു. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാൻ പരിസരവാസികൾക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
Post Your Comments