Latest NewsNewsIndia

ഭാര്യമാരെ ഉപേക്ഷിച്ച് കടന്നു; 45 പേരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് 45 എന്‍.ആര്‍.ഐകളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി. കേന്ദ്ര സര്‍ക്കാരാണ് റദ്ദാക്കിയത്. വനിതാ ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ച സ്ത്രീകളുടെ നീതിക്കായി രാജ്യസഭയില്‍ പുതിയ ബില്‍ അവതരിപ്പിച്ചതായും മനേക ഗാന്ധി പറഞ്ഞു. എന്നാല്‍ ഈ ബില്‍ രാജ്യസഭ പാസാക്കിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാരുടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ വനിതാ ശിശു വികസന മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അധ്യക്ഷനായ നോഡല്‍ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഈ ഏജന്‍സി, ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button