മഹാരാഷ്ട്ര : കവിത എഴുതി തന്റെ തടവ് കാലം ചെലവഴിച്ച തടവുപുള്ളിക് ആശ്വാസമായി കോടതി വിധി. കുറ്റക്കാരനില്‍ കാലം വരുത്തിയ മാറ്റം കണക്കിലെടുത്തു വധശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി കുറച്ചു. ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബെഞ്ചാണ് സുരേഷ് ബോര്‍ക്കറിന്റെ ശിക്ഷക്ക് ഇളവ് നല്‍കിയത്.
22 ആം വയസിലാണ് ഒരു കുട്ടിയെ കൊന്നതിനു ബോര്‍കാര്‍ ജയിലിലാവുന്നതു. ബോര്‍ക്കറിന്റെ നല്ലനടപ്പ് സമൂഹത്തിന്റെ ഭാഗമാകാനുള്ള കാല്‍വെയ്പാണെന്നും സംസകാരസമ്പന്നനായ പൗരനാവാനുള്ള ശ്രമമാണെന്നും കോടതി വിലയിരുത്തി. എസ് അബ്ദുല്‍ നാസിറും , എം ആര്‍ ഷാഹ്മ് ഉള്‍പ്പെട്ട ബെഞ്ച് 18 വര്‍ഷത്തെ ബോര്‍ക്കറിന്റെ ജയില്‍വാസം അദ്ദേഹത്തെ നവീകരിച്ചുവെന്നും, ബോര്‍കാരെ പുനരധിവസിപ്പിക്കാമെന്നും നിരീക്ഷിച്ചു. കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങളും വസ്തുതകളും മറ്റും പരിശോധിക്കുമ്പോള്‍ ശിക്ഷക്ക് ഇളവ് നല്കാന്‍ സാധിക്കും. ശിക്ഷ നടപടികളുടെ ലഘൂകരണത്തിനു ബോര്‍ക്കറിന് അനൂകൂലമായ സാഹചര്യങ്ങളാണ് ഉള്ളത്.
മെയ് 2006 ലാണ് ശിക്ഷ ഇളവ് തേടി പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതി വിധിക്കു മേല്‍ ആണ് ബോര്‍കാര്‍ അപ്പീല്‍ നല്‍കിയത്. ബോര്‍കാര്‍ക് വേണ്ടി ഹാജരായ കൌണ്‍സില്‍ ജയിലിലെ അദ്ദേഹത്തിന്റെ നല്ല പെരുമാറ്റവും ശിക്ഷ കാലാവധിക്കിടെ പൂര്‍ത്തീകരിച്ച വിദ്യാഭ്യാസത്തെ കുറിച്ചും ചൂണ്ടിക്കാട്ടി. ജയിലിലായ സമയത്തു എഴുതിയ കവിതകള്‍ തന്റെ തെറ്റ് മനസിലാക്കിയതിനുള്ള തെളിവുകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യത്തിന്റെ സ്വഭാവം മനസിലാകുന്നുണ്ടെങ്കിലും ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു കോടതി വിലയിരുത്തി. വധശിക്ഷക്ക് ഇളവുവരുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം പറഞ്ഞത്.
Post Your Comments